സര്‍വ്വശിക്ഷാ അഭിയാന്റെ ആഭിമുഖ്യത്തില്‍ നവംബര്‍14 ശിശുദിനത്തില്‍ നടന്ന രക്ഷാകര്‍തൃസംഗമം സി.ആ൪.സി.കോ൪ഡിനേററ൪ ഉമാദേവിടീച്ചറുടെ
അദ്ധ്യക്ഷതയില്‍ നടന്നു.ആരോഗ്യവിദ്യാഭ്യാസസ്ററാ൯ഡിങ്ങ് കമ്മററിചെയ൪മാ൯ ശ്രീമതി .ടി.വി.പത്മിനി സമ്മേളനം ഉദ്ഘാടനം ചെയ്തു. പരിപാടി
അമ്മമാരുടെ പ്രാതിനിധ്യംകൊണ്ട് ശ്രദ്ധേയമായി.സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളിലും രക്ഷാകര്‍തൃസംഗമം ഒരേ സമയത്തായതിനാല്‍ രക്ഷിതാക്കളുടെ പങ്കാളിത്തം കുറവായിരുന്നു.കുട്ടികളെ മികച്ച പൗരന്മാരായി വളര്‍ത്തുന്നതില്‍ രക്ഷിതാവെന്ന നിലയില്‍ ഓരോരുത്തരുടേയും ഉത്തരവാദിത്വം ബോധ്യപ്പെടുത്തുക,വിദ്യാഭ്യാസ അവകാശനിയമത്തിന്റെ പശ്ചാത്തലത്തില്‍ ഗുണമേന്മാവിദ്യാഭ്യാസം പ്രദാനം ചെയ്യുന്ന അവകാശാധിഷ്ഠിത വിദ്യാലയങ്ങളായി മാറ്റുന്നതില്‍ രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്നീ ഉദ്ദേശ്യങ്ങളോടുകൂടി നടത്തിയ സംഗമം രക്ഷിതാക്കളുടെ ഇടപെടലുകള്‍കൊണ്ട്സജീവമായി.ശുചിത്വശീലങ്ങള്‍,ആരോഗ്യശീലങ്ങള്‍ എന്നിവ ചെറുപ്പം മുതല്‍ ശീലമാക്കി വളര്‍ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് ഹെഡ്‌മിസ്ട്രസ് ക്ലാസ്സ് ആരംഭിച്ചു.തുടര്‍ന്ന് വിദ്യാഭ്യാസ അവകാശ നിയമങ്ങളെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് ശ്രീജ ടിച്ചര്‍ ക്ലാസ്സ് നയിച്ചു. വ്യക്തിശുചിത്വം,പഠനപിന്തുണ,വൈകാരികപിന്തുണ,വിവേചനം എന്നീ വിഷയങ്ങളില്‍ നടന്ന ചര്‍ച്ചകളില്‍ രക്ഷിതാക്കളുടെ പങ്കാളിത്തം എടുത്തുപറയേണ്ടതായിരുന്നു.കണ്ടെത്തിയ നിര്‍ദേശങ്ങളും അവതരണവും വളരെ മികച്ചതായിരുന്നു. അവതരണത്തിനുശേഷം നടന്ന ചര്‍ച്ചയിലൂടെയും അധ്യാപകരുടെ ഇടപെടലുകളിലൂടെയും കൂടുതല്‍ കാര്യങ്ങള്‍ കൂട്ടിച്ചേര്‍ത്തു.കുട്ടിയുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന അവകാശാധിഷ്ഠിത വിദ്യാലയം,ക്ലീന്‍ സ്കൂള്‍,സ്മാര്‍ട്ട് സ്കൂള്‍ ശിശുസൗഹൃദ വിദ്യാലയം എന്നീ സങ്കല്‍പത്തിലേക്കുയരാന്‍ എല്ലാവര്‍ക്കും സാധിക്കട്ടെയെന്ന് ആത്മാര്‍ഥമായി ആഗ്രഹിച്ചുകൊണ്ടാണ് സംഗമം അവസാനിച്ചത്.
|
No comments:
Post a Comment