Wednesday 26 October 2016


സ്കൂൾ പച്ചക്കറിത്തോട്ടം രണ്ടാം ഘട്ടം വിത്തിടൽ നടന്നു .

                പ്രവൃത്തി പരിചയ മേള പരിശീലനം 

സബ്ജില്ലാ പ്രവൃത്തിപരിചയ നിലയിൽ പങ്കെടുക്കുന്ന കുട്ടികൾക്കു വിവിധ ഇനങ്ങളിൽ 22 / 10 / 16 നു പ്രത്യേക  പരിശീലനം നൽകി .അദ്ധ്യാപകരും രക്ഷിതാക്കളും നേതൃത്വം നൽകി .








Tuesday 18 October 2016

                                  കായികമേള 



സ്കൂൾ തല കായിക മേള ഒക്ടോബർ 15 നു നടന്നു.മെട്രോ മണലിൽ ,റൈഡേഴ്‌സ് ക്ലബ് ,മദർ പി .ടി .എ എന്നിവയുടെ സഹകരണത്തോടെ വിവിധ ഇനങ്ങളിൽ മത്സരം നടന്നു .50 മീറ്റർ ഓട്ടം ,ലോങ്ങ് ജമ്പ് ,സ്റ്റാന്റിംഗ് ബ്രോഡ് ജമ്പ് ,പൊട്ടറ്റോ റേസ് എന്നിവയായിരുന്നു പ്രധാന ഇനങ്ങൾ .വിജയികൾക്കുള്ള സമ്മാനവിതരണവും ഉണ്ടായിരുന്നു .





Friday 14 October 2016

സമഗ്ര പച്ചക്കറി വികസന പദ്ധതി ജില്ലാ തല മത്സരത്തിൽ മികച്ച കുട്ടിക്കർഷകർക്കുള്ള അവാർഡ് നേടിയ കൃഷ്ണപ്രിയയെ പി ടി എ അനുമോദിച്ചു.സ്കൂളിൽ ഉണ്ടാക്കിയ പച്ചക്കറി തോട്ടത്തിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച അർജുൻ ടി ക് പ്രോത്സാഹന സമ്മാനവും നൽകി  .അജാനൂർ കൃഷി ഓഫീസർ ശ്രീമതി ആർജിത കൃഷി അസിസ്റ്റന്റ് ശ്രീ മണികണ്ഠൻ ,വാർഡ് മെമ്പർ ശ്രീയെ മോഹനൻ ,വികസന കാര്യാ സ്റ്റാന്റിംഗ് കമ്മിറ്റി ശ്രീ രാഘവൻ ,പൂർവ വിദ്യാർത്ഥി സംഘടനാ പ്രസിഡന്റ് ശ്രീ ചന്ദു എന്നിവർ പങ്കെടുത്തു .


Thursday 6 October 2016

                         അനുമോദനം 

Monday 3 October 2016

മഹാത്മാവിനു പ്രണാമം 

ഗാന്ധി ജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി പി .ടി .എ ,എം .പി.ടി.എ കമ്മിറ്റി അംഗങ്ങളും കുട്ടികളും ചേർന്ന് സ്കൂളും പരിസരവും വൃത്തിയാക്കി .ഗാന്ധിജിയുടെ ജീവചരിത്ര കുറിപ്പ് അവതരണം ,ചുമർ മാസിക നിർമാണം ,ഗാന്ധി ക്വിസ് എന്നിവയും നടന്നു .


                    വിജ്ഞാനോത്സവം 

ബെള്ളിക്കോത്ത വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച നടന്ന അജാനൂർ പഞ്ചായത്ത് തല വിജ്ഞാനോത്സവത്തിൽ മികച്ച കുട്ടികളായി നിവേദ്യ അനിലും ആദർഷും തെരഞ്ഞെടു
ത്തു .

                  ചർമ്മരോഗ പരിശോധന ക്യാമ്പ് 

ആനന്ദാശ്രമം പി എഛ് സി യുടെ നേതൃത്വത്തിൽ കുട്ടികൾക്കായി ചര്മരോഗ പരിശോധന ക്യാമ്പ് നടന്നു .എൻ ആർ എഛ് എം ഹെൽത്ത് നേഴ്സ് ശ്രീമതി രാഗിണി നേതൃത്വം വഹിച്ചു .


ഫ്ലാഷ് ന്യൂസ്

OUR HEADMISTRESS

OUR HEADMISTRESS
USHA.P

OUR PTA PRESIDENT

OUR PTA PRESIDENT
RAMESAN.M

OUR SCHOOL LEADER

OUR SCHOOL LEADER
SARATH KUMAR.P

OUR DEPUTY LEADER

OUR DEPUTY LEADER
NIVEDYA.V.V

bekal fort

bekal fort
bekal fort