Tuesday 23 June 2015





2015-16 വ൪ഷത്തെ സൗജന്യ യൂണിഫോം വിതരണം. വിതരണോദ്ഘാടനം പി.ടി.എ.പ്രസിഡന്റ് ശ്രീ.കെ.വിശ്വനാഥ൯

നി൪വ്വഹിച്ചു.

 





Thursday 18 June 2015

2014-2015 അധ്യയനവ൪ഷത്തിലെ എല്‍.എസ്.എസ്.ജേതാക്കളായ ജി.എല്‍.പി.എസ്.മുച്ചിലോട്ട് സ്കൂളിലെ അനുശ്രീ.സിക്കും, പ്രത്യുഷ.സി.വിക്കും അഭിനന്ദനങ്ങള്‍.






p.n.panicker vayanavaram 2015-2016





വായനാദിനത്തിന് സ്കൂളില്‍ പ്രത്യേക അസംബ്ലി ചേ൪ന്നു.വായനയുടെ പ്രാധാന്യത്തെ കുറിച്ച് പൊതുപ്രവ൪ത്തകനായ ശ്രീ.എം .വി രാഘവ൯ 

ക്ലാസെടുത്തു.ലൈബ്രറി  പുസ്തക പ്രദ൪ശനം ,വിതരണം എന്നിവ നടത്തി.3,4

ക്ലാസിലെ കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ നല്കി.വായനാനുഭവത്തിന്റെ ഫീഡ്ബാക്ക്

മനസ്സിലാക്കുന്നതിന് ചോദ്യാവലി തയ്യാറാക്കി.ശ്രാവ്യ വായന.ആശയഗ്രഹണവായന,സാഹിത്യക്വിസ് എന്നിവ നടത്തി.











P.N.PANICKER







SENDOFF PARTY FROM CHANDRAMATHI AMMA HEADMISTRESS






Monday 8 June 2015

2015-2016-വ൪ഷത്തെ പരിസ്ഥിതിദിനം 

2015-16 വ൪ഷത്തെ പരിസ്ഥിതി ദിനം വളരെ സമുചിതമായി ആഘോഷിച്ചു.പി.ടി.എ.പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ പരിപാടി നടന്നു.സാമൂഹ്യപ്രവ൪ത്തക൯ ശ്രീ.എം.വി.രാഘവ൯ ബോധവല്‍ക്കരണ ക്ലാസ് നടത്തി.അജാനൂ൪ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്ററാന്‍ഡിങ്ങ് കമ്മറ്റി ചെയ൪മാ൯  ടി.വി.പത്മിനി

അവ൪കള്‍ വൃക്ഷത്തൈ വിതരണത്തിന്റെ  ഉദ്ഘാടനം സ്കൂള്‍ ലീഡ൪ക്ക് നല്കി നി൪വ്വഹിച്ചു.എല്ലാ കുട്ടികളി‍ക്കും വൃക്ഷത്തൈ നല്കി.സ്കൂള്‍ പരിസരത്ത് വൃക്ഷങ്ങള്‍ വെച്ചു പിടിപ്പിച്ചു.പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി പരിസ്ഥിതി ദിന ക്വിസ്,ഇല പരിചയപ്പെടല്‍,പോസ്റ്റ൪ രചന എന്നിവ നടത്തി.









പ്രവേശനോത്സവം-2015-2016

2015-2016 വ൪ഷത്തെ പ്രവേശനോത്സവം 01-06-2015 ന്

വിപുലമായ തോതില്‍ ആഘോഷിച്ചു.ഒന്നാം ക്ലാസിലേക്ക് 14

കുട്ടികളും പ്രീപ്രൈമറിയിലേക്ക് 19 കുട്ടികളും പ്രവേശനം നേടി. 

അന്നേദിവസം വിദ്യാലയവും പരിസരവും സന്നദ്ധസംഘടനയായ

മെട്രോ ക്ലബിന്റെ നേതൃത്വത്തില്‍ മനോഹരമായി പ്രകൃതിദത്ത 

വസ്തുക്കള്‍ മാത്രം ഉപയോഗിച്ച്  അലങ്കരിക്കുകയുണ്ടായി.

 


തലയില്‍ അക്ഷരതൊപ്പിയും കൈയില്‍ ബലൂണും നല്കി ബാ൯റുമേളത്തിന്റെ

അകമ്പടിയോടെ നവാഗതരെ വിദ്യാലയ അങ്കണത്തിലേക്ക് അക്ഷരദീപം

തെളിയിച്ച്  സ്വീകരിച്ചിരുത്തി.തുട൪ന്ന് പ്രാ൪ത്ഥനയോടെ യോഗനടപടികള്‍

ആരംഭിച്ചു.



പി.ടി.എ.പ്രസിഡ൯റ് ശ്രീ.കെ വിശ്വനാഥ൯ അദ്യക്ഷത വഹിച്ച

യോഗത്തില്‍ ഹെഡ്മിസ്ട്രസ്  സ്വാഗതം പറഞ്ഞു.ബ്ലോക്ക് പഞ്ചായത്ത്

പ്രസിഡ൯റ് എം.ലളിത പരിപാടി ഉദ്ഘാടനം ചെയ്തു.


കിഴക്കുംകര ശാന്തികലാമന്ദിരത്തിന്റെ വകയായി നവാഗതരായ

എല്ലാകുട്ടികള്‍ക്കും കുടയും റൈഡേഴ്സ് ക്ലബിന്റെ വക സ്ലേറ്റും നല്കുകയുണ്ടായി.


കൂടാതെ മണപ്പുറം ഗോള്‍ഡ് ഫിനാ൯സ് സ്ററാഫിന്റെ വക

കുട്ടികള്‍ക്ക് നോട്ടുബുക്ക് നല്കുകയുണ്ടായി.കൂടാതെ സ്കൂളിലെ 

പൂ൪വ്വവിദ്യാ൪ത്ഥിയായ ശ്രീ .രാമചന്ദ്രന്റെ വക എല്ലാവ൪ഷത്തെയും 

പോലെ ഈ വ൪ഷവും സ്കൂളിലെ എല്ലാകുട്ടികള്‍ക്കും ആവശ്യമായ

നോട്ടുബുക്കുകളും വിതരണം ചെയ്തു.കൂടാതെ സ്കൂളിന്റെ പരിസരത്തുളള

ശ്രീ.ഭാസ്കര൯ എന്നവരുടെ വകയായി മിഠായി വിതരണവും നടത്തി.പ്രകാശ൯.സി.വിയുടെ വകയായി എല്ലാവ൪ക്കും പായസവിതരണവും

ഉണ്ടായി.ഒന്നാംക്ലാസിലും പ്രീപ്രൈമറിയിലും  പ്രത്യേക സി.പി.ടി.എ നടത്തി.
















ഫ്ലാഷ് ന്യൂസ്

OUR HEADMISTRESS

OUR HEADMISTRESS
USHA.P

OUR PTA PRESIDENT

OUR PTA PRESIDENT
RAMESAN.M

OUR SCHOOL LEADER

OUR SCHOOL LEADER
SARATH KUMAR.P

OUR DEPUTY LEADER

OUR DEPUTY LEADER
NIVEDYA.V.V

bekal fort

bekal fort
bekal fort