Friday 9 December 2016

                             ഹരിത കേരളം

ഹരിത കേരളം പദ്ധതിയുടെ ഉദ്‌ഘാടനം പി ടി എ ,എസ് എം സി ,പഞ്ചായത്ത് ,നാട്ടുകാർ എന്നിവരുടെ സഹകരണത്തോടെ നടന്നു .പ്ലാസ്റ്റിക്കുകൾ ശേഖരിച്ചു സംഭരണ കേന്ദ്രത്തിൽ എത്തിക്കുന്ന പ്രവർത്തനം ,പച്ചക്കറി കൃഷി ,ശുചീകരണം ,കിണർ റീചാർജിങ് ,കാവ് സംരക്ഷണം ,എന്നീ പ്രവർത്തനങ്ങൾ ഏറ്റെടുത്തു .വെള്ളമില്ലാത്ത ഒരു ദിവസം -രചന പ്രവർത്തനം പരീക്ഷണം എന്നിവ നടത്തി .
പച്ചക്കറി കൃഷിക്ക് സ്കൂൾ പറമ്പിലെ തരിശുനിലം ഒരുക്കുന്നു 

സ്കൂൾ കോമ്പൗണ്ട് ശുചീകരണം 

ടെറസ് വൃത്തിയാക്കൽ 

പ്ലാസ്റ്റിക് മണ്ണിനെ നശിപ്പിക്കുന്നതെങ്ങനെ  പരീക്ഷണം 
 

Wednesday 7 December 2016

മികച്ച കുട്ടിക്കർഷകയ്ക്കുള്ള അവാർഡ്  കൃഷി മന്ത്രിയിൽ നിന്നും കൃഷ്ണ പ്രിയ ഏറ്റുവാങ്ങുന്നു .

എന്റെ തോട്ടത്തിൽ നിന്നും 

        പച്ചക്കറി ത്തോട്ടം -ചീര വിളവെടുപ്പ് 

Saturday 26 November 2016

                               സബ് ജില്ലാ കലോത്സവം
ബേക്കൽ സബ് ജില്ലാ കലോത്സവത്തിൽ സ്കൂളിന് മികച്ച വിജയം  നാടോടി നൃത്തത്തിൽ സജിത്ത് ഒന്നാം സ്ഥാനവും .കവിത പാരായണത്തിൽ നിവേദ്യ അനിൽ രണ്ടാം സ്ഥാനവും A ഗ്രേഡും മാപ്പിള പാട്ടിൽ A  ഗ്രേഡും ,ലളിത ഗാനത്തിൽ എ ഗ്രേഡും ശരത് ചിത്ര രചനയിൽ ബി ഗ്രേഡും കഥാകഥനത്തിൽ സി ഗ്രേഡും നേടി .ഗ്രൂപ്പ് ഡാൻസിലും ,ദേശഭക്‌തി ഗാനത്തിലും സ്കൂൾ ടീം രണ്ടാം സ്ഥാനം നേടി .


ജില്ലാ പ്രവൃത്തി പരിചയ മേളയിൽ  എംബ്രോയിഡറിയിൽ  നവേദ്യ അനിൽ രണ്ടാം സ്ഥാനവും A ഗ്രേഡും ,ചൂടി പ്പായ നിർമാണത്തിൽ അഹല്യ A ഗ്രേഡും മരപ്പണിയിൽ അജയ് സി  ഗ്രേഡും നേടി .



Tuesday 1 November 2016

ബേക്കൽ സബ്ജില്ലാ പ്രവൃത്തി പരിചയ മേളയിൽ മികച്ച പ്രകടനം 

ജി യു പി എസ് ബാരയിൽ വെച്ചു നടന്ന ബേക്കൽ ഉപജില്ലാ പ്രവൃത്തി പരിചയ മേളയിൽ നിവേദ്യ അനിൽ ,അജയ് എന്നിവർ A ഗ്രേഡും ഒന്നാം സ്ഥാനവും (ചിത്ര തുന്നൽ ,മരപ്പണി )അഹല്യ A ഗ്രേഡും രണ്ടാം സ്ഥാനവും (ചൂടിപ്പായ )അർജുൻ മൂന്നാം സ്ഥാനവും നേടി .ആകാശ്, സി  മാളവിക സി ദര്ശന ബി ആദിഷ് സി ആര്യ ബി കീർത്തന സി എന്നിങ്ങനെ ഗ്രേഡുകൾ നേടി .ഉപജില്ലയിൽ മൂന്നാം സ്ഥാനം സ്കൂളിന് ലഭിച്ചു .

Wednesday 26 October 2016


സ്കൂൾ പച്ചക്കറിത്തോട്ടം രണ്ടാം ഘട്ടം വിത്തിടൽ നടന്നു .

                പ്രവൃത്തി പരിചയ മേള പരിശീലനം 

സബ്ജില്ലാ പ്രവൃത്തിപരിചയ നിലയിൽ പങ്കെടുക്കുന്ന കുട്ടികൾക്കു വിവിധ ഇനങ്ങളിൽ 22 / 10 / 16 നു പ്രത്യേക  പരിശീലനം നൽകി .അദ്ധ്യാപകരും രക്ഷിതാക്കളും നേതൃത്വം നൽകി .








Tuesday 18 October 2016

                                  കായികമേള 



സ്കൂൾ തല കായിക മേള ഒക്ടോബർ 15 നു നടന്നു.മെട്രോ മണലിൽ ,റൈഡേഴ്‌സ് ക്ലബ് ,മദർ പി .ടി .എ എന്നിവയുടെ സഹകരണത്തോടെ വിവിധ ഇനങ്ങളിൽ മത്സരം നടന്നു .50 മീറ്റർ ഓട്ടം ,ലോങ്ങ് ജമ്പ് ,സ്റ്റാന്റിംഗ് ബ്രോഡ് ജമ്പ് ,പൊട്ടറ്റോ റേസ് എന്നിവയായിരുന്നു പ്രധാന ഇനങ്ങൾ .വിജയികൾക്കുള്ള സമ്മാനവിതരണവും ഉണ്ടായിരുന്നു .





Friday 14 October 2016

സമഗ്ര പച്ചക്കറി വികസന പദ്ധതി ജില്ലാ തല മത്സരത്തിൽ മികച്ച കുട്ടിക്കർഷകർക്കുള്ള അവാർഡ് നേടിയ കൃഷ്ണപ്രിയയെ പി ടി എ അനുമോദിച്ചു.സ്കൂളിൽ ഉണ്ടാക്കിയ പച്ചക്കറി തോട്ടത്തിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച അർജുൻ ടി ക് പ്രോത്സാഹന സമ്മാനവും നൽകി  .അജാനൂർ കൃഷി ഓഫീസർ ശ്രീമതി ആർജിത കൃഷി അസിസ്റ്റന്റ് ശ്രീ മണികണ്ഠൻ ,വാർഡ് മെമ്പർ ശ്രീയെ മോഹനൻ ,വികസന കാര്യാ സ്റ്റാന്റിംഗ് കമ്മിറ്റി ശ്രീ രാഘവൻ ,പൂർവ വിദ്യാർത്ഥി സംഘടനാ പ്രസിഡന്റ് ശ്രീ ചന്ദു എന്നിവർ പങ്കെടുത്തു .


Thursday 6 October 2016

                         അനുമോദനം 

Monday 3 October 2016

മഹാത്മാവിനു പ്രണാമം 

ഗാന്ധി ജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി പി .ടി .എ ,എം .പി.ടി.എ കമ്മിറ്റി അംഗങ്ങളും കുട്ടികളും ചേർന്ന് സ്കൂളും പരിസരവും വൃത്തിയാക്കി .ഗാന്ധിജിയുടെ ജീവചരിത്ര കുറിപ്പ് അവതരണം ,ചുമർ മാസിക നിർമാണം ,ഗാന്ധി ക്വിസ് എന്നിവയും നടന്നു .


                    വിജ്ഞാനോത്സവം 

ബെള്ളിക്കോത്ത വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച നടന്ന അജാനൂർ പഞ്ചായത്ത് തല വിജ്ഞാനോത്സവത്തിൽ മികച്ച കുട്ടികളായി നിവേദ്യ അനിലും ആദർഷും തെരഞ്ഞെടു
ത്തു .

                  ചർമ്മരോഗ പരിശോധന ക്യാമ്പ് 

ആനന്ദാശ്രമം പി എഛ് സി യുടെ നേതൃത്വത്തിൽ കുട്ടികൾക്കായി ചര്മരോഗ പരിശോധന ക്യാമ്പ് നടന്നു .എൻ ആർ എഛ് എം ഹെൽത്ത് നേഴ്സ് ശ്രീമതി രാഗിണി നേതൃത്വം വഹിച്ചു .


Tuesday 27 September 2016

                     ആദരാഞ്‌ജലികൾ 

പ്രമുഖ സ്വാതന്ത്ര സമര സേനാനിയും ഗുരുവായൂർ -ഉപ്പ് സത്യാഗ്രഹ സമരഭട  നും കമ്മ്യൂണിസ്റ് നേതാവുമായ ശ്രീ കെ .മാധവേട്ടന് ആദരാഞ്ജലികൾ അർപ്പിക്കുന്നു .

Sunday 25 September 2016

ജില്ലയിലെ മികച്ച കുട്ടിക്കർഷകർക്കുള്ള അവാർഡിൽ രണ്ടാം സ്ഥാനത്തിന് ഞങ്ങളുടെ 4  ആം ക്ലാസ് വിദ്യാർത്ഥിനി കൃഷ്ണ പ്രിയ അർഹയായി .

Saturday 10 September 2016

                     ഓണാഘോഷം 

പി ടി എ ,എം പി ടി എ ,എ സ്. എം. സി ,പൂർവ വിദ്യാർഥികൾ  എന്നിവരുടെ സഹകരണത്തോടെ ഈ വർഷത്തെ ഓണാഘോഷം ഗംഭീരമാക്കി .പൂക്കളം,ഓണസദ്യ ,കുട്ടികൾക്കും രക്ഷിതാക്കൾക്കും വിവിധ മത്സരങ്ങൾ എന്നിവ സംഘടിപ്പിച്ചു .കുട്ടിക്ക് ഓണാശംസകൾ നേരാൻ മാവേലിയും എത്തിയിരുന്നു . 















ഫ്ലാഷ് ന്യൂസ്

OUR HEADMISTRESS

OUR HEADMISTRESS
USHA.P

OUR PTA PRESIDENT

OUR PTA PRESIDENT
RAMESAN.M

OUR SCHOOL LEADER

OUR SCHOOL LEADER
SARATH KUMAR.P

OUR DEPUTY LEADER

OUR DEPUTY LEADER
NIVEDYA.V.V

bekal fort

bekal fort
bekal fort