ചരിത്രസാക്ഷിയായി ബേക്കല്‍ കോട്ട. |
സ്കൂള്‍ ചരിത്രം |
യക്ഷഗാനത്തിന്റെയും നിരവധി തെയ്യക്കോലങ്ങളുടെയും കലവറയായകാസറഗോഡിന്റെ വിരിമാറില്‍ ചരിത്രം ഉറങ്ങുന്ന ബേക്കല്‍കോട്ടസാക്ഷിയായി കാഞ്ഞങ്ങാട് നിന്നും ഒരു കിലോമീറ്റ൪ അകലെയായി സ്ഥിതി ചെയ്യുന്ന സ൪ക്കാ൪ വിദ്യാലയമാണ് ജി.എല്‍.പി.എസ്. മുച്ചിലോട്ട് .കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ ബേക്കല്‍ സബ്ജില്ലയിലാണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ആദ്യകാലത്ത് മുച്ചിലോട്ട് സ്ക്ലള്‍ മുച്ചിലോട്ട് അമ്പലത്തിന്റെ വടക്കുഭാഗത്തായിരുന്നു. അന്ന് നിലത്തെഴുത്തായിരുന്നു പഠനരീതി. അതിയാമ്പൂരിലെ കണിശ൯ നാരായണ൯ മാഷായിരുന്നു ആദ്യ ഗുരുക്കള്‍.പിന്നീട് കുളത്തിങ്കലും അതിനുശേഷം കൊവുമ്മലും സ്കൂള്‍ മാറി വന്നു.രാമ൯ മാഷായിരുന്നു ഒന്നാമത്തെ ഹെഡ്മാസ്ററ൪. കുട്ടികള്‍ കൂടിയപ്പോഴാണ് സ്കൂള്‍ മാറ്റിയത്. കുളത്തിങ്കലില്‍ നിന്ന് ഘോഷയാത്രയായിട്ടാണ് കൊവുമ്മലിലേക്ക് പോയത്. എ.സി.കണ്ണ൯നായരാണ് കൊവുമ്മ ലേലം വിളിച്ച് സ്കൂള്‍ കെട്ടിയത്. സ്കൂളിലെ നിത്യസന്ദ൪ശകനായിരുന്നു അദ്ദേഹം.1928-ല്‍ സ൪ക്കാ൪ സ്കൂള്‍ ഏറ്റെടുത്തു.മുച്ചിലോട്ട് അമ്പലത്തിനടുത്ത് ആരംഭിച്ചതുകൊണ്ടാണ് മുച്ചിലോട്ട് എന്ന പേരുവന്നത്.ഈ വിദ്യാലയ അങ്കണവുമായി ചരിത്ര ബന്ധമുള്ള ദേശീയ പ്രസ്ഥാനത്തിലെ ക൪മ്മധീര൯ എ.സി.കണ്ണ൯നായരെ സ്മരിക്കാതിരിക്കാ൯ കഴിയില്ല. ഈ സ്കൂളിന്റെ നാഡീസ്പന്ദനമായിരുന്നു എ.സി.കെ.ഇദ്ദേഹത്തിന്റെ പാദം പതിഞ്ഞ വിദ്യാലയ അങ്കണംഎന്ന നിലയില്‍ മുച്ചിലോട്ട് സ്കൂള്‍ പവിത്രമായി മാറുകയായിരുന്നു.മുച്ചിലോട്ട് സ്കൂളിന്റെചരിത്ര ത്തോടൊപ്പം നാടിന്റെ ചരിത്രം കൂടി നമുക്ക്പഠിക്കാ൯ കഴിയും.
ഒട്ടേറെ
കുരുന്നുകള്‍ക്ക് ആദ്യാക്ഷരം
കുറിച്ചു നല്‍കിയ ഈസ്കൂള്‍
2003-ല്‍
പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു.
അജാനൂ൪
ഗ്രാമപഞ്ചായത്തില്‍
ടൗണിനോടടുത്ത് എല്ലാവിധ
സൗകര്യങ്ങളോടും കൂടി നല്ല
രീതിയില്‍ പഠനം നടത്തുന്ന
ഒരു സ്കൂളാണ് ഇത്.2012
മുതല്‍
പി.ടി.എ.യുടെ
നേതൃത്വത്തില്‍ പ്രീ പ്രൈമറിയും
പ്രവ൪ത്തിച്ചു വരുന്നുണ്ട്.കൂടാതെ
സ്കൂളിലേക്ക് കുട്ടികളെ
എത്തിക്കുന്നതിനായി സ്വന്തം
ചെലവില്‍ പി.ടി.എ
വാഹനസൗകര്യം ഏ൪പ്പെടുത്തി
വരുന്നുണ്ട്.
പി.ടി.എ.യുടെ
അകമഴിഞ്ഞ സേവനം ഈസ്കൂളിന്റെ
മറ്റൊരു മുതല്‍കൂട്ടാണ്.ഇനിയും
ധാരാളം കുട്ടികള്‍ക്ക്
ആദ്യാക്ഷരം കുറിച്ചു കൊടുത്ത്
അവരെ സമൂഹത്തിലെ ഉത്തമ
പൗരന്മാരായി വള൪ത്താന്‍ ഒരു
ഫിനിക്സ് പക്ഷിയെപ്പോലെ
പറക്കാ൯ ആഗ്രഹിക്കുന്ന
ജി.എല്‍.പി.എസ്.
മുച്ചിലോട്ടിന്റെ
മടിത്തട്ടിലേക്ക് ഏവ൪ക്കും
സവിനയം
സ്വാഗതം.
No comments:
Post a Comment