Sunday, 16 July 2017

            സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് 

തെരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങൾ കുട്ടികൾക്കു മനസിലാക്കാൻ പറ്റുന്ന രീതിയിൽ  ഒരു തെരഞ്ഞെടുപ്പ് .
                 കടലാസുപൂക്കൾ നിർമാണം 
Sunday, 9 July 2017

                    കൈകഴുകൽ  ദിനാചരണം

കൈകഴുകൽ ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ ഹെൽത്ത് നേഴ്സ് ബോധവൽക്കരണ ക്ലാസും ഡെമോൺസ്‌ട്രേഷനും നടത്തി  . 

                ബഷീർ അനുസ്മരണം

ജൂലൈ 5 ബഷീർ ചരമദിനം - ബഷീർ അനുസ്മരണം ,ബഷീർ കൃതികൾ പരിചയപ്പെടൽ ,ഡോക്ക്യു മെന്ററി  പ്രദര്ശനം ,ക്വിസ് ,സ്ലൈഡ് ഷോ പ്രദര്ശനം എന്നിവ നടന്നു .

Tuesday, 4 July 2017

      പുതുവർഷത്തിൽ പുതിയ യൂണിഫോമിൽ 

വായനപക്ഷാചരണം നാടൻ പാട്ട് അവതരണം സുമംഗല ടീച്ചർ 

പുസ്തകപരിചയം 

 വായനമൂലയിലേക്ക്  കുട്ടികളുടെ വക പുസ്തകങ്ങൾ 

Saturday, 24 June 2017

                 ഒന്നാം ക്ലാസ് ഒന്നാം തരം


 

                       പുസ്തക പ്രദര്ശനം Friday, 23 June 2017

           വിദ്യാരംഗം കലാസാഹിത്യ വേദി ,'അമ്മ വായന 

ഈ വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദി 'അമ്മ വായന എന്നിവയുടെ ഉദ്‌ഘാടനം കൂട്ടക്കനി യൂ .പി സ്കൂൾ അദ്ധ്യാപകൻ ശ്രീ സൈജു മാസ്റ്റർ നിർവഹിച്ചു .ഈ വർഷത്തെ മികച്ച വായനക്കാർക്കുള്ള സമ്മാനം അദ്ദേഹം സ്പോൺസർ ചെയ്തു .ഒന്നാം ക്ലാസ്സിലെ കുട്ടികൾ തയ്യാറാക്കിയ എന്റെ വീട് പതിപ്പിന്റെ ഉദ്‌ഘാടനവും ചടങ്ങിൽ വെച്ച നടന്നു .


               വായന പക്ഷാചരണം

  • പി എൻ പണിക്കറിന്റെ ചരമദിനമായ ജൂൺ 19 മുതൽ രണ്ടാഴ്ച കാലം വായനപക്ഷാചരണമായി ആചരിക്കുന്നു .19 / 6 / 17 -പി എൻ പണിക്കർ അനുസ്മരണം ,ചുമർ മാസിക നിർമാണം 
  • 20 / 6 / 17 -വിദ്യാരംഗം ,'അമ്മ വായന ഉദ്‌ഘാടനം .
  • 21 / 6 17 -വായനക്കുറിപ്പ് അവതരണം 
  • 22 / 6 / 17 -ശ്രാവ്യവായന മത്സരം 
  • 23 / 6 17 -പുസ്തക പ്രദർശനം 
  • 26 / 6 / 17 -പഴംചൊല്ലുകൾ പരിചയപ്പെടൽ
  • 27 / 6 17 -നാടൻ പാട്ട് ,കടംകഥ അവതരണം 
  • 28 / 6 17 -ആശയഗ്രഹണ വായനാമത്സരം 
  • 29/  6  17 -കയ്യെഴുത്തു മത്സരം 
  • 30 / 6 17 -ക്വിസ് 

                  മുഖ്യ മന്ത്രിയുടെ സന്ദേശം 

കേരളത്തിന്റെ സൗന്ദര്യം വീണ്ടെടുക്കാനുള്ള പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന മുഖ്യ മന്ത്രിയുടെ സന്ദേശം ,നെയിംസ്ലിപ് എന്നിവയുടെ വിതരണം അസ്സെംബ്ലയിൽ നടന്നു .കുട്ടികൾ തയ്യാറാക്കിയ മറുപടി അയച്ചുകൊടുത്തു .

Sunday, 11 June 2017

                                   അടുക്കള ഉദ്‌ഘാടനം 

സ്കൂളിൽ പുതുതായി നിർമിച്ച അടുക്കളയുടെ ഉദ്‌ഘാടനം ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി ദാമോദരൻ നിർവഹിച്ചു .വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ശ്രീ ബഷീർ ബെള്ളിക്കോത് വികസന കാര്യസ്റ്റാന്ഡിങ് കമ്മിറ്റി ചെയര്മാന് ശ്രീ എം വി രാഘവൻ വാർഡ് മെമ്പർ ശ്രീ മോഹനൻ എസ് .എം സി ചെയര്മാന്  ശ്രീ വിശ്വനാഥൻ  പി ടി എ വൈസ് പ്രസിഡന്റ് രമേശൻ മണലിൽ എന്നിവരും രക്ഷിതാക്കളും പങ്കെടുത്തു .


Monday, 5 June 2017

                                     പരിസ്ഥിതി ദിനാഘോഷം 

മനുഷ്യരെ പ്രകൃതിയുമായി ചേർത്ത് നിർത്താം എന്ന സന്ദേശം കുട്ടികൾക്കു പകർന്നു നല്കുന്നതിനുതകുന്ന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ഈ വർഷത്തെ പരിസ്ഥിതി ദിനത്തെ വരവേറ്റു .ഡി .വൈ .എഫ് .ഐ കിഴക്കുംകര യൂണിറ്റിന്റെ സഹകരണത്തോടെ സ്കൂളിൽ നിർമിക്കുന്ന ഓക്സി ജൻ പാർക്കിന്റെ ഉദ്‌ഘാടനം അജാനൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി ദാമോദരൻസ്കൂൾ ലീഡർ സജിത്തിന്‌ വൃക്ഷത്തൈ നൽകിക്കൊണ്ട് നിർവഹിച്ചു. ആര്യവേപ്പ്, ആൽ തുടങ്ങിയ പത്തോളം മരങ്ങൾ സ്കൂൾ വളപ്പിൽ നട്ടു .അവയുടെ സംരക്ഷണം വിവിധ വ്യക്തികൾ ഏറ്റെടുത്തു . വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം ശ്രീ എം വി രാഘവൻ, വാർഡ് മെമ്പർ എം വി മോഹനൻ, നാളികേരവികസന ബോർഡ് അംഗം ശ്രീ വിശ്വനാഥനാണ്,ഡി യു ഫ് ഐ കിഴക്കൻകര യൂണിറ്റ് അംഗങ്ങൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. മെട്രോ മണലിന്റെ 25 ആം വാര്ഷികാഘോഷങ്ങളെ അനുബന്ധിച്ചു 25 മരങ്ങൾ നട്ടുപിടിപ്പിക്കുന്ന ചടങ്ങിനിടെ ഉൽഘാടനം പി ടി എ വൈസ് പ്രേസിടെന്റും മെട്രോ മണലിന്റെ അംഗങ്ങളും ചേർന്ന് നിർവഹിച്ചു . തുടർന്ന് കുട്ടികൾ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ടു ചുവർമാസിക നിർമിക്കുകയും ഗാനങ്ങൾ ആലപിക്കുകയും ചെയ്തു.പരിസ്ഥിതിദിന പ്രതിജ്ഞ ഹെഡ് മിസ്ട്രസ് ചൊല്ലി കൊടുത്തു.               
Friday, 2 June 2017

                                 പ്രവേശനോത്സവം

2017 -18 വർഷത്തെ പ്രവേശനോത്സവം പ്രൗഡ ഗംഭീരമായ ചടങ്ങുകളോടെ ആഘോഷിച്ചു .പി ടി എ ,വിവിധ ക്ലബ്ബുകൾ തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ സഹകരണത്തോടെ സ്കൂളും പരിസരവും വൃത്തിയാക്കി അലങ്കരിച്ചു .നവാഗതരെ തൊപ്പി ബാഡ്ജ് ബലൂൺ എന്നിവ നൽകി മുതിർന്ന കുട്ടികൾ സ്വീകരിച്ചു.റൈഡർ ക്ലബ് അംഗങ്ങളുടെ ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ നടന്ന റാലിയിൽ കാഞ്ഞങ്ങാട് ഡി .ഇ .ഒ ശ്രീ പ്രകാശൻ മാസ്റ്റർ പഞ്ചായത്ത് വികസന കാര്യാ കമ്മി ട്ടി  ചെയര്മാന് ശ്രീ രാഘവൻ ,വാർഡ് മെമ്പർ ശ്രീ മോഹനൻ,എസ്   എം സി ചെയര്മാന് ശ്രീ വിശ്വനാഥൻ പി ടി എ അംഗങ്ങൾ രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.നവാഗതരെ അക്ഷര ദീപം നൽകി ക്ലാസുകളിലേക്ക് ആനയിച്ചു.മെട്രോ ക്ലബ് സ്കൂളിന്  നിർമിച്ചു നൽകിയ പുതിയ സ്റ്റേജ് ഇന്ടെ ഉത്ഘാടനം ഡി ഇ ഓ നിർവഹിച്ചു .തുടർന്നു നടന്ന പ്രവേശനോത്സവ ഉൽഘാടന ചടങ്ങു ശ്രീ രാഘവൻ ഉത്ഘാടനം ചെയ്തു.പൂർവ വിദ്യാർഥികൾ വിവിധ ക്ലബ് പ്രതിനിധികൾ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.യൂണിഫോം ,ബുക്ക് എന്നിവയും ശാന്തികലാമന്ദിരം നൽകുന്ന വര്ണക്കുടകളുടെയും നന്മ ക്ലബ്ബിന്റെ  സ്ലേറ്റും അധ്യാപകർ നൽകുന്ന പഠനോപകരണ കിറ്റും ചടങ്ങിൽവെച്ചു വിതരണം ചെയ്തു .തുടർന്ന് ശ്രീ ബാലൻ നീലേശ്വരം നടത്തിയ മാജിക് പ്രദർശനം കുട്ടികൾക്കു വേറിട്ട അനുഭവമായി