Friday, 14 November 2014


2014-15 വ൪ഷം വളരെ സമുചിതമായി  ശിശുദിനം ആഘോഷിച്ചു.പ്രത്യേക അസംബ്ലി ചേരുകയും ശിശുദിനത്തിന്റെ പ്രാധാന്യം  കുട്ടികള്‍ക്ക് വിശദമാക്കി കൊടുക്കുകയും ചെയ്തു.രക്ഷാക൪ത്തൃ സമ്മേളനവും സാക്ഷരം കുട്ടികളുടെ പ്രത്യേക

ബാലസഭയും നടത്തി.വിഭവസമൃദ്ധമായ സദ്യയും പായസവും നല്കി.





സാക്ഷരം അടിസ്ഥാനശേഷീവികസനപരിപാടിയുടെ ഭാഗമായി നടന്നുവരുന്ന അധികസമയ പരിശീലനപരിപാടിയില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ പ്രത്യേക സാഹിത്യസമാജം ശിശുദിനത്തില്‍ നടന്നു.മുഖ്യധാരാപരിപാടികളില്‍നിന്ന് പൊതുവേ വിട്ടുനില്‍ക്കുന്ന കുട്ടികള്‍ ആവേശത്തോടെയാണ് പരിപാടിയില്‍ പങ്കെടുത്തത്.പരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ സ്വാഗതപ്രസംഗം,അദ്ധ്യക്ഷത,നന്ദിപ്രസംഗം എന്നിവ നിര്‍വ്വഹിച്ചത് കുട്ടികള്‍ തന്നെയായിരുന്നു.








   സര്‍വ്വശിക്ഷാ അഭിയാന്റെ ആഭിമുഖ്യത്തില്‍ നവംബര്‍14 ശിശുദിനത്തില്‍ നടന്ന രക്ഷാകര്‍തൃസംഗമം സി.ആ൪.സി.കോ൪ഡിനേററ൪ ഉമാദേവിടീച്ചറുടെ 

അദ്ധ്യക്ഷതയില്‍ നടന്നു.ആരോഗ്യവിദ്യാഭ്യാസസ്ററാ൯ഡിങ്ങ് കമ്മററിചെയ൪മാ൯ ശ്രീമതി .ടി.വി.പത്മിനി സമ്മേളനം ഉദ്ഘാടനം ചെയ്തു. പരിപാടി

 അമ്മമാരുടെ പ്രാതിനിധ്യംകൊണ്ട് ശ്രദ്ധേയമായി.സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളിലും രക്ഷാകര്‍തൃസംഗമം ഒരേ സമയത്തായതിനാല്‍ രക്ഷിതാക്കളുടെ പങ്കാളിത്തം കുറവായിരുന്നു.കുട്ടികളെ മികച്ച പൗരന്മാരായി വളര്‍ത്തുന്നതില്‍ രക്ഷിതാവെന്ന നിലയില്‍ ഓരോരുത്തരുടേയും ഉത്തരവാദിത്വം ബോധ്യപ്പെടുത്തുക,വിദ്യാഭ്യാസ അവകാശനിയമത്തിന്റെ പശ്ചാത്തലത്തില്‍ ഗുണമേന്മാവിദ്യാഭ്യാസം പ്രദാനം ചെയ്യുന്ന അവകാശാധിഷ്ഠിത വിദ്യാലയങ്ങളായി മാറ്റുന്നതില്‍ രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്നീ ഉദ്ദേശ്യങ്ങളോടുകൂടി നടത്തിയ സംഗമം രക്ഷിതാക്കളുടെ ഇടപെടലുകള്‍കൊണ്ട്സജീവമായി.ശുചിത്വശീലങ്ങള്‍,ആരോഗ്യശീലങ്ങള്‍ എന്നിവ ചെറുപ്പം മുതല്‍ ശീലമാക്കി വളര്‍ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് ഹെഡ്‌മിസ്ട്രസ് ക്ലാസ്സ് ആരംഭിച്ചു.തുടര്‍ന്ന് വിദ്യാഭ്യാസ അവകാശ നിയമങ്ങളെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് ശ്രീജ ടിച്ചര്‍ ക്ലാസ്സ് നയിച്ചു. വ്യക്തിശുചിത്വം,പഠനപിന്തുണ,വൈകാരികപിന്തുണ,വിവേചനം എന്നീ വിഷയങ്ങളില്‍ നടന്ന ചര്‍ച്ചകളില്‍ രക്ഷിതാക്കളുടെ പങ്കാളിത്തം എടുത്തുപറയേണ്ടതായിരുന്നു.കണ്ടെത്തിയ നിര്‍ദേശങ്ങളും അവതരണവും വളരെ മികച്ചതായിരുന്നു. അവതരണത്തിനുശേഷം നടന്ന ചര്‍ച്ചയിലൂടെയും അധ്യാപകരുടെ ഇടപെടലുകളിലൂടെയും കൂടുതല്‍ കാര്യങ്ങള്‍ കൂട്ടിച്ചേര്‍ത്തു.കുട്ടിയുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന അവകാശാധിഷ്ഠിത വിദ്യാലയം,ക്ലീന്‍ സ്കൂള്‍,സ്മാര്‍ട്ട് സ്കൂള്‍ ശിശുസൗഹൃദ വിദ്യാലയം എന്നീ സങ്കല്‍പത്തിലേക്കുയരാന്‍ എല്ലാവര്‍ക്കും സാധിക്കട്ടെയെന്ന് ആത്മാര്‍ഥമായി ആഗ്രഹിച്ചുകൊണ്ടാണ് സംഗമം അവസാനിച്ചത്.


Wednesday, 12 November 2014

സമൂഹ നന്മ ആഗ്രഹിക്കുന്ന ഏവ൪ക്കും ജി.എല്‍.പി.എസ്.മുച്ചിലോട്ടിന്റെ ഒരായിരം ശിശുദിനാശംസകള്‍

Tuesday, 11 November 2014

കുട്ടികളുടെ പ്രിയപ്പെട്ട ചാച്ചാജി അവരെക്കുറിച്ച് ഇങ്ങനെ പറഞ്ഞു,'കുഞ്ഞുങ്ങളുടെ മനസ്സിലേ പൂവിന്റെ പരിശുദ്ധിയുളളൂ,കുഞ്ഞുങ്ങളുടെ ചിരിയിലേ സൗമ്യതയുടെ സുഗന്ധമുളളൂ,കുഞ്ഞുങ്ങളുടെ വള൪ച്ചയും ഉയ൪ച്ചയുമാണ് രാഷ്ട്രത്തിന്റെ വള൪ച്ചയും ഉയ൪ച്ചയും'.അദ്ദേഹത്തിന്റെ ജ൯മദിനമായ നവംബ൪-14 ശിശുദിനമായി ഞങ്ങള്‍ ഏവരും ആഘോഷിക്കുന്നു.ഈ വേളയില്‍ നമുക്ക് ഒരു ലക്ഷ്യമുണ്ടായിരിക്കണം.കുട്ടികളുടെ സ൪വ്വതോ൯മുഖമായ ക്ഷേമവും ഐശ്വര്യവും രാജ്യത്തിന്റെ ക്ഷേമവും  ഐശ്വര്യവും എന്ന ബോധം സമൂഹത്തിനുണ്ടായിരിക്കണം.ഇത് തന്നെയാണ്  നാം ശിശുദിനം ആഘോഷിക്കുന്നതിന്റെ ലക്ഷ്യവും.




ഫ്ലാഷ് ന്യൂസ്

OUR HEADMISTRESS

OUR HEADMISTRESS
USHA.P

OUR PTA PRESIDENT

OUR PTA PRESIDENT
RAMESAN.M

OUR SCHOOL LEADER

OUR SCHOOL LEADER
SARATH KUMAR.P

OUR DEPUTY LEADER

OUR DEPUTY LEADER
NIVEDYA.V.V

bekal fort

bekal fort
bekal fort