സ്വാതന്ത്ര ദിനഘോഷം
ഇന്ത്യയുടെ 70 ആം സ്വാതന്ത്രദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു .പി .ടി.എ ,എം .പി ടി എ കമ്മറ്റികളുടെ നേതൃത്വത്തിൽ സ്കൂളും പരിസരവും വൃത്തിയാക്കി അലങ്കരിച്ചു .ഇതിനു മെട്രോ ക്ലബ് അംഗങ്ങളുടെ പരിപൂർണ സഹകരണം ഉണ്ടായിരുന്നു .സ്കൂൾ കോമ്പൗണ്ട് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കാട് വെട്ടിത്തെളിച്ചു .സ്വാതന്ത്രദിനത്തിൽ സ്കൂളിൽ രാവിലെ അസംബ്ലി ചേർന്നു .ഹെഡ്മിസ്ട്രസ് സ്വാതന്ത്രദിന സന്ദേ ശം നൽകി .പി ടി എ പ്രസിഡന്റ് പതാക ഉയർത്തി .തുടർന്ന് ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ കുട്ടികളും രക്ഷിതാക്കളും റാലിയിൽ പങ്കെടുത്തു .ഭാരതാംബ ,ഗാന്ധി ,നെഹ്‌റു ,എന്നിവരുടെ വേഷങ്ങളിൽ കുട്ടികൾ റാലിയിൽ അണിനിരന്നു.തുടർന്ന് കുട്ടികൾ ഇന്ത്യയുടെ ഭൂപടത്തിന്റെ ആകൃതിയിൽ നിന്ന് ദേശീയഗാനം ആലപിച്ചു.അസംബ്ലി ഹാളിൽ ചേർന്ന യോഗത്തിൽ വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ശ്രീ രാഘവൻ വാർഡ് മെമ്പർ ശ്രീ മോഹനൻ എസ് .എം .സി ചെയര്മാന് ശ്രീയെ വിശ്വൻ മെട്രോ ക്ലബ് സെക്രട്ടറി ശ്രീ ബാബു പി ടി എ പ്രസിഡന്റ് എം പി ടി എ പ്രെസിഐഡൻറ് ഷൈജിനി പൂർവ വിദ്യാർത്ഥി സംഘടനാ പ്രസിഡന്റ് ശ്രീ ചന്ദു എന്നിവർ സംസാരിച്ചു . കുട്ടികൾക്കുള്ള ക്യാഷ് അവാർഡ് വിതരണവും ദേശഭക്തി ഗാനാലാപനവും പ്രസംഗവും ചടങ്ങിന് മോടികൂട്ടി .തുടർന്ന് പായസ വിത രണവും ഉണ്ടായിരുന്നു
![]() |
METRO CLUBINTE SUCHEEKARANAM |
![]() |
പതാകയുയർത്ത ൽ |
![]() |
എം പി ടി എ പായസം തയ്യാറാക്കുന്നു |
![]() |
ഇന്ത്യ |
![]() |
ശ്രീ വിശ്വനാഥൻ എൻഡോവ്മെന്റ് വിതരണം ചെയ്യുന്നു |
![]() |
വാർഡ് മെമ്പർ ശ്രീ മോഹനൻ ആശംസകൾ നേരുന്നു |
![]() |
അസംബ്ലി യിൽ നിന്നും |
![]() |
റാലിയിൽ നിന്നും |
No comments:
Post a Comment