Saturday, 10 September 2016

                     ഓണാഘോഷം 

പി ടി എ ,എം പി ടി എ ,എ സ്. എം. സി ,പൂർവ വിദ്യാർഥികൾ  എന്നിവരുടെ സഹകരണത്തോടെ ഈ വർഷത്തെ ഓണാഘോഷം ഗംഭീരമാക്കി .പൂക്കളം,ഓണസദ്യ ,കുട്ടികൾക്കും രക്ഷിതാക്കൾക്കും വിവിധ മത്സരങ്ങൾ എന്നിവ സംഘടിപ്പിച്ചു .കുട്ടിക്ക് ഓണാശംസകൾ നേരാൻ മാവേലിയും എത്തിയിരുന്നു . 















Wednesday, 7 September 2016

                  അധ്യാപക ദിനാചരണം


 പൂച്ചെണ്ട് നൽകി അദ്ധ്യാപകരെ ആദരിക്കുന്ന കുട്ടികൾ 


                 മുച്ചിലോട്ടിന്റെ സ്വന്തം ഇരട്ടകൾ

 

                 മലയാള മനോരമ അക്ഷരക്കളരി

തുഞ്ചത്താചാര്യ എഡ്യൂക്കേഷൻ സൊസൈറ്റി യുടെ സഹകരണത്തോടെ മലയാള മനോരമ അക്ഷരക്കളരി ഉദ്‌ഘാടനം  ആദരണീയ കരിവെള്ളൂർ മുച്ചിലോട് കോമരം ശ്രീ പ്രമോദ് വലിയച്ഛൻ നിർവഹിച്ചു .
 ചടങ്ങിൽ വാണിയ സമുദായ പ്രസിഡന്റ് ശ്രീ ബാലൻ .പി ടി എ പ്രസിഡന്റ് ശ്രീ വിജയൻ, പൂർവ വിദ്യാർത്ഥി സമിതി പ്രസിഡന്റ് ശ്രീ ചന്ദു, എം പി ടി എ പ്രസിഡന്റ് ശ്രീമതി ഷൈജിനി, പി ടി എ വൈസ് പ്രസിഡന്റ് ശ്രീ രമേശൻ എന്നിവരും മനോരമ പ്രതിനിധികളും പങ്കെടുത്തു.

                               Honesty shop

as a part of 4th standard english class room activity, we started an honesty shop.Headmistress smt usha teacher inaugurated programme.

Wednesday, 17 August 2016

                        കർഷക ദിനാചരണം 

ചിങ്ങം 1 കർഷകദിനാചരണം നാട്ടിലെ മുതിർന്ന കർഷകയും നാ ടൻ പാട്ടുകാരിയും സർവോപരി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീമതി ബാലാമണി അമ്മയുടെയും ശ്രീ പ്രമോദ് ബെള്ളിക്കോത്തിന്റെയും സാന്നിധ്യം കൊണ്ട് ശ്ര ദ്ധേമായി . പഴ യ കാല കൃഷി രീതികളെ കുറിച്ചും വിളകളെ കുറിച്ചും കുട്ടികൾക്കു മനസ്സിലാക്കാൻ സാധിച്ചു .എം പി ടി എ  പ്രസിഡന്റ് ശ്രീമതി ഷൈജിനി ബാലാമണിയമ്മയെ പൊന്നാടയണിച്ചു .തുടർന്ന് കുട്ടികൾക്കു നാടൻ പാട്ടുകൾ പാടിക്കൊടുത്തു .കർഷകദിനത്തിൽ ഓരോ ക്ലാസ്സിനും  

ഓരോ വാഴ വീ തം നട്ടു .



Tuesday, 16 August 2016

                സ്കൂൾ കോമ്പൗണ്ട് ശുചീകരണം ,പൂന്തോട്ട നവീകരണം 

പൂന്തോട്ട നവീകരണം 


 

                 സ്വാതന്ത്ര ദിനഘോഷം

ഇന്ത്യയുടെ 70 ആം സ്വാതന്ത്രദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു .പി .ടി.എ ,എം .പി ടി എ കമ്മറ്റികളുടെ നേതൃത്വത്തിൽ സ്കൂളും പരിസരവും വൃത്തിയാക്കി അലങ്കരിച്ചു .ഇതിനു മെട്രോ ക്ലബ് അംഗങ്ങളുടെ പരിപൂർണ സഹകരണം ഉണ്ടായിരുന്നു .സ്കൂൾ കോമ്പൗണ്ട് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കാട് വെട്ടിത്തെളിച്ചു .സ്വാതന്ത്രദിനത്തിൽ സ്കൂളിൽ രാവിലെ അസംബ്ലി ചേർന്നു .ഹെഡ്മിസ്ട്രസ് സ്വാതന്ത്രദിന സന്ദേ ശം നൽകി .പി ടി എ പ്രസിഡന്റ് പതാക ഉയർത്തി .തുടർന്ന് ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ കുട്ടികളും രക്ഷിതാക്കളും റാലിയിൽ പങ്കെടുത്തു .ഭാരതാംബ ,ഗാന്ധി ,നെഹ്‌റു ,എന്നിവരുടെ വേഷങ്ങളിൽ കുട്ടികൾ റാലിയിൽ അണിനിരന്നു.തുടർന്ന് കുട്ടികൾ ഇന്ത്യയുടെ ഭൂപടത്തിന്റെ ആകൃതിയിൽ നിന്ന് ദേശീയഗാനം ആലപിച്ചു.അസംബ്ലി ഹാളിൽ ചേർന്ന യോഗത്തിൽ വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ശ്രീ രാഘവൻ വാർഡ് മെമ്പർ ശ്രീ മോഹനൻ എസ് .എം .സി ചെയര്മാന് ശ്രീയെ വിശ്വൻ മെട്രോ ക്ലബ് സെക്രട്ടറി ശ്രീ ബാബു പി ടി എ പ്രസിഡന്റ് എം പി ടി എ പ്രെസിഐഡൻറ് ഷൈജിനി പൂർവ വിദ്യാർത്ഥി സംഘടനാ പ്രസിഡന്റ് ശ്രീ ചന്ദു എന്നിവർ സംസാരിച്ചു . കുട്ടികൾക്കുള്ള ക്യാഷ് അവാർഡ് വിതരണവും ദേശഭക്തി ഗാനാലാപനവും പ്രസംഗവും ചടങ്ങിന് മോടികൂട്ടി .തുടർന്ന് പായസ വിത രണവും ഉണ്ടായിരുന്നു 

 
METRO CLUBINTE SUCHEEKARANAM


പതാകയുയർത്ത ൽ 

എം പി ടി എ പായസം തയ്യാറാക്കുന്നു 

ഇന്ത്യ 

ശ്രീ വിശ്വനാഥൻ എൻഡോവ്മെന്റ് വിതരണം ചെയ്യുന്നു 

വാർഡ് മെമ്പർ ശ്രീ മോഹനൻ ആശംസകൾ നേരുന്നു 

അസംബ്ലി യിൽ നിന്നും 

റാലിയിൽ നിന്നും 

സ്കൂൾ പച്ചക്കറിത്തോട്ടം

എം പി ടി എ യുടെ നേതൃത്വത്തിൽ സ്കൂളിൽ പച്ചക്കറിത്തോട്ടം തയ്യാറാക്കുന്നു 

ഫ്ലാഷ് ന്യൂസ്

OUR HEADMISTRESS

OUR HEADMISTRESS
USHA.P

OUR PTA PRESIDENT

OUR PTA PRESIDENT
RAMESAN.M

OUR SCHOOL LEADER

OUR SCHOOL LEADER
SARATH KUMAR.P

OUR DEPUTY LEADER

OUR DEPUTY LEADER
NIVEDYA.V.V

bekal fort

bekal fort
bekal fort