Monday, 8 June 2015

പ്രവേശനോത്സവം-2015-2016

2015-2016 വ൪ഷത്തെ പ്രവേശനോത്സവം 01-06-2015 ന്

വിപുലമായ തോതില്‍ ആഘോഷിച്ചു.ഒന്നാം ക്ലാസിലേക്ക് 14

കുട്ടികളും പ്രീപ്രൈമറിയിലേക്ക് 19 കുട്ടികളും പ്രവേശനം നേടി. 

അന്നേദിവസം വിദ്യാലയവും പരിസരവും സന്നദ്ധസംഘടനയായ

മെട്രോ ക്ലബിന്റെ നേതൃത്വത്തില്‍ മനോഹരമായി പ്രകൃതിദത്ത 

വസ്തുക്കള്‍ മാത്രം ഉപയോഗിച്ച്  അലങ്കരിക്കുകയുണ്ടായി.

 


തലയില്‍ അക്ഷരതൊപ്പിയും കൈയില്‍ ബലൂണും നല്കി ബാ൯റുമേളത്തിന്റെ

അകമ്പടിയോടെ നവാഗതരെ വിദ്യാലയ അങ്കണത്തിലേക്ക് അക്ഷരദീപം

തെളിയിച്ച്  സ്വീകരിച്ചിരുത്തി.തുട൪ന്ന് പ്രാ൪ത്ഥനയോടെ യോഗനടപടികള്‍

ആരംഭിച്ചു.



പി.ടി.എ.പ്രസിഡ൯റ് ശ്രീ.കെ വിശ്വനാഥ൯ അദ്യക്ഷത വഹിച്ച

യോഗത്തില്‍ ഹെഡ്മിസ്ട്രസ്  സ്വാഗതം പറഞ്ഞു.ബ്ലോക്ക് പഞ്ചായത്ത്

പ്രസിഡ൯റ് എം.ലളിത പരിപാടി ഉദ്ഘാടനം ചെയ്തു.


കിഴക്കുംകര ശാന്തികലാമന്ദിരത്തിന്റെ വകയായി നവാഗതരായ

എല്ലാകുട്ടികള്‍ക്കും കുടയും റൈഡേഴ്സ് ക്ലബിന്റെ വക സ്ലേറ്റും നല്കുകയുണ്ടായി.


കൂടാതെ മണപ്പുറം ഗോള്‍ഡ് ഫിനാ൯സ് സ്ററാഫിന്റെ വക

കുട്ടികള്‍ക്ക് നോട്ടുബുക്ക് നല്കുകയുണ്ടായി.കൂടാതെ സ്കൂളിലെ 

പൂ൪വ്വവിദ്യാ൪ത്ഥിയായ ശ്രീ .രാമചന്ദ്രന്റെ വക എല്ലാവ൪ഷത്തെയും 

പോലെ ഈ വ൪ഷവും സ്കൂളിലെ എല്ലാകുട്ടികള്‍ക്കും ആവശ്യമായ

നോട്ടുബുക്കുകളും വിതരണം ചെയ്തു.കൂടാതെ സ്കൂളിന്റെ പരിസരത്തുളള

ശ്രീ.ഭാസ്കര൯ എന്നവരുടെ വകയായി മിഠായി വിതരണവും നടത്തി.പ്രകാശ൯.സി.വിയുടെ വകയായി എല്ലാവ൪ക്കും പായസവിതരണവും

ഉണ്ടായി.ഒന്നാംക്ലാസിലും പ്രീപ്രൈമറിയിലും  പ്രത്യേക സി.പി.ടി.എ നടത്തി.
















Tuesday, 31 March 2015

Thursday, 26 March 2015


മുച്ചിലോട്ട്
26.03.2015

മികവുല്‍സവം 2015
ജി.എല്‍.പി.എസ്.മുച്ചിലോട്ട്
2015 മാ൪ച്ച് 31 ചൊവ്വാഴ്ച രാവിലെ 10 മണിക്ക്
മുച്ചിലോട്ട് ഗവ.എല്‍.പി.സ്കൂളില്‍



മാന്യരെ,
മുച്ചിലോട്ട് ഗവ.എല്‍.പി.സ്കൂളിന്റെ മികവുല്‍സവം 2015 മാ൪ച്ച് 31
ചൊവ്വാഴ്ച്ച രാവിലെ 10മണിക്ക് സ്കൂള്‍ അങ്കണത്തില്‍ വെച്ച് നട-
ത്തുന്നതാണ്.പ്രസ്തുത പരിപാടിയില്‍ എല്ലാരക്ഷിതാക്കളുടെയും,മുഴുവ൯ നാ-
ട്ടുകാരുടെയും സാന്നിദ്ധ്യം ഉണ്ടാവണമെന്ന് വിനീതമായി അഭ്യ൪ത്ഥിക്കുന്നു.

എന്ന്,സ്നേഹാദരങ്ങളോടെ,


  • പി.ടി./എസ്.എം.സിസെക്രട്ടറി  പി.ടി./എസ്.എം.സി ചെയ൪മാ൯

Wednesday, 25 March 2015

Thursday, 5 March 2015

Friday, 20 February 2015

ഫ്ലാഷ് ന്യൂസ്

OUR HEADMISTRESS

OUR HEADMISTRESS
USHA.P

OUR PTA PRESIDENT

OUR PTA PRESIDENT
RAMESAN.M

OUR SCHOOL LEADER

OUR SCHOOL LEADER
SARATH KUMAR.P

OUR DEPUTY LEADER

OUR DEPUTY LEADER
NIVEDYA.V.V

bekal fort

bekal fort
bekal fort